മലപ്പുറം : സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ. തനിക്ക് പെരിന്തൽമണ്ണ സ്വദേശിയിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചുവെന്ന് സ്വപ്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണെന്നും നൗഫൽ പറയുന്നത്.
തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും ഒരു സുഹൃത്തിൽ നിന്നാണ് സ്വപ്നയുടെ ഫോൺ നമ്പർ ലഭിച്ചതെന്നും വാഹന കച്ചവടക്കാരനായ നൗഫൽ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക