പ്രമേഹത്തിനും തടിയ്ക്കുമെല്ലാം പ്രധാന കാരണമാകുന്നതില്‍ ഒന്നാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അരിയില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന കാരണത്താണ് ഇതില്‍ നിന്നും മാറി ചപ്പാത്തിയാക്കുന്നത്.
എന്നാല്‍ ഗോതമ്പും അരിയും തമ്മില്‍ കാര്‍ബോ കാര്യത്തില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് വാസ്തവം. അരിയില്‍ കാര്‍ബോ അളവ് 75 ആണെങ്കില്‍ ഗോതമ്പില്‍ ഇത് 72 ഉണ്ട്. ഇതു കൊണ്ടു തന്നെ ചോറിന് പകരം ചപ്പാത്തിയെന്നത് പ്രമേഹത്തിനു തടയിടുമോ എന്നു ചോദിച്ചാല്‍ കാര്യമായ ഗുണമില്ലെന്നു തന്നെ പറയാം.
ഇതു പോലെ തന്നെ പറയുന്ന കാര്യം ഗോതമ്പിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് അരിയേക്കാള്‍ കുറവെന്നതാണ്. ഗ്ലൈസമിക് ഇന്‍ഡെക്സ് എന്നു വച്ചാല്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നുയര്‍ത്തുന്ന തോത്.
അരി കഴിച്ചാല്‍ ഇത് പെട്ടെന്ന് ഉയരും, ഗോതമ്പ് കഴിച്ചാല്‍ പതുക്കെ എന്നതാണ് ഒരു കാരണമായി പറയുന്നത്. എന്നാല്‍ അര പ്ലേറ്റ് ചോറിന് പകരം ആറേഴ് ചപ്പാത്തി കഴിച്ചാല്‍ ഇവ രണ്ടും തുല്യമായി തന്നെ വരും എന്നതാണ് വാസ്തവം.
ഇവിടെ കാര്‍ബോ അളവും ജിഐ അളവും കാര്യമായ ഗുണം നല്‍കുന്നില്ല. മിതമായി ചപ്പാത്തി കഴിച്ചാല്‍, അതായത് ഒന്നോ രണ്ടോ കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. പകരം നാലഞ്ചെണ്ണം കഴിച്ചാല്‍ ഗുണമില്ലെന്നു തന്നെ പറയാം.
ചപ്പാത്തി പതുക്കെയേ ദഹിയ്ക്കൂ. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്ന് പറയാം. അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ ഇതും ചോറും തമ്മില്‍ യാതൊരു വ്യത്യാസവും വരുന്നില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക