ന്യൂഡൽഹി: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ കെ.എൽ.രാഹുൽ ഇന്ത്യൻ ടീമീനെ നയിക്കും.
പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുത്തതിനെ തുടർന്നാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നു ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും രാഹുൽ ഉൾപ്പെട്ടിരുന്നു.
‘ബിസിസിഐ മെഡിക്കൽ ടീം കെ.എൽ.രാഹുലിനെ പരിശോധിച്ചു. സിംബാബ്വെയിൽ നടക്കാനിരിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയിൽ കളിക്കാൻ അനുമതി നൽകി. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.’– വാർത്താക്കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക