സിങ്ക്, അയൺ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിലുണ്ട്. എന്നാൽ ചക്കക്കുരു കൊണ്ട് ഒരു അടിപൊളി തോരൻ തയ്യറാക്കാം
ചക്കക്കുരു തോരന് ആവശ്യമായ ചേരുവകൾ
ചക്കക്കുരു 1 കപ്പ്
ചീര 3 കപ്പ്
വെളിച്ചെണ്ണ 2 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
തേങ്ങാപ്പീര 1/4 കപ്പ്
വറ്റൽമുളക് 4 എണ്ണം
ചുവന്നുള്ളി 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞൾപൊടി 1/2 ടീസ്പൂൺ
ജീരകം 1/4 ടീസ്പൂൺ
വെളുത്തുള്ളി 2 അല്ലി
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 4 എണ്ണം
തേങ്ങാക്കൂട്ട് തയാറാക്കാം
തേങ്ങയും ചുവന്നുള്ളിയും മഞ്ഞൾപൊടിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ഉപ്പും എല്ലാം കൂടി മിക്സിയിൽ ഒന്ന് ചതച്ചു എടുക്കണം. ചക്കക്കുരു അൽപം ഉപ്പ് ചേർത്ത് വേവിച്ചു എടുക്കാം.
ഇനി തോരൻ…
ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇനി വെളിച്ചെണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കാം. കറിവേപ്പില ഇട്ടുകൊടുക്കാം. ശേഷം വറ്റൽമുളകും. രണ്ടു മിനിറ്റു വഴറ്റിയ ശേഷം തേങ്ങാക്കൂട്ട് ചേർക്കാം .
പച്ചമണം മാറിയ ശേഷം ചീര ചേർക്കാം. കൂടെ വേവിച്ച് വച്ചിരിക്കുന്ന ചക്കക്കുരുവും ചേർക്കാം. എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കാം. തോരന് റെഡി…
പ്രതികരിക്കാൻ ഇവിടെ എഴുതുക