വിറ്റാമിൻ-എ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ശരീരത്തിന്റെ ശരിയായ വികാസത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, തക്കാളി, കാരറ്റ്, ബ്രോക്കോളി, കടല മുതലായവയിൽ വിറ്റാമിൻ-എ ധാരാളമുണ്ട്. ശരീരത്തിൽ വിറ്റാമിൻ എ യുടെ കുറവുണ്ടെങ്കിൽ ഗുരുതരമായ പല പ്രശ്നങ്ങളും ഉണ്ടാകാം. വൈറ്റമിൻ എയുടെ കുറവിന്റെ ലക്ഷണങ്ങൾ നോക്കാം.
കുട്ടികളിൽ കാഴ്ച മങ്ങൽ,നിശ അന്ധത,അന്ധത കോർണിയയിലെ വരൾച്ച, തുടർച്ചയായ അണുബാധകൾ,തല വലിപ്പംകൂടുക
ഗുണം എന്നുകരുതി ഡോസ് അധികം കഴിക്കുന്നതും അപകടമാണ് . അധിക അളവ് കുട്ടികളിൽ അസ്ഥി തകരാർ,തൊലിപ്പുറത്ത് പ്രശ്നങ്ങൾ,വയറിളക്കം,തലച്ചോറിലെ പ്രഷർ വർധന എന്നിവ ഉണ്ടാകും
കുട്ടികളുടെ ആരോഗ്യത്തിന് അന്ധത തടയുന്നതിനായി 6 മാസം ഇടവേളയിൽ വിറ്റാമിൻ A നൽകുന്നത് ആവശ്യമാണ് .
9 ഡോസ് വിറ്റാമിൻ A ഒമ്പതാം മാസം മുതൽ 5 വയസ് വരെയുള്ള കുട്ടികളിൽ നൽകാം. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ ഒരു ലക്ഷം യൂണിറ്റ്,ഒരു വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ 2 ലക്ഷം യൂണിറ്റും വിറ്റാമിൻ A നൽകണം. വിറ്റാമിൻ A സിറപ്പ് രൂപത്തിലും ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക