ഗയിക അഭയ ഹിരണ്മയി മലയാളികൾക്ക് ഏറെ പരിചിതയാണ്. തന്റെ സ്വതസിദ്ധമായ വേറിട്ട ആലാപന ശൈലിയിലൂടെ വളരെ കുറച്ച് ഗാനങ്ങൾ കൊണ്ട് തന്നെ അഭയ മലയാളി ശ്രോതാക്കൾക്കിടയിൽ ശ്രദ്ധാകേന്ദ്രമായി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെതറും വേർപിരിയലുമൊക്കെ അഭയയെ വാർത്തകളിൽ നിറച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അഭയ പങ്കുവച്ച ചിത്രത്തിന് താഴെ ആരാധകന്റെ രസകരമായ കമന്റും കൂടെ അഭയയുടെ മറുപടിയുമാണ് വൈറൽ ആകുന്നത്.
‘ഇങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടേ’ എന്നാണ് റഫീഖ് എന്ന് പേരുള്ള ആരാധകന് ചോദിച്ചത്. പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ, ചോദ്യം രസകരമാണെന്നും എന്നാല്‍ തന്റെ മറുപടി നോ ആണെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക