മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ മികച്ച അഭിപ്രായങ്ങൾ നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ മലയാളികൾക്ക് കുറച്ച് സന്തോഷം കൂടുതലുണ്ട്. കാരണം മലയാളത്തിന്റെ പ്രിയനടൻ ജയറാം ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആൾവാർക്കടിയന് നമ്പി എന്ന കഥാപത്രമാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചത്. ഏറെ ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിരുന്ന കഥാപാത്രത്തിന് വേണ്ടി ഒരുപാട് എഫേർട് എടുത്തിരുന്നു എന്ന് ജയറാം ഇതിനകം തന്നെ പല ഇന്റർവ്യൂകളിലും വ്യക്തമാക്കിയിരുന്നു. നമ്പിക്ക് അൻപതിൽ പരം ലുക്കുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഫൈനൽ ലുക് നിശ്ചയിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ നമ്പിക്കായി പരീക്ഷിച്ച ആദ്യത്തെ ലുക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുയാണ് ജയറാം.
ചിത്രം കണ്ടതോടെ നിരവധി കമന്റുകളുമായി ആരാധകർ എത്തിയിരിക്കുകയാണ്. ഈ ലുക്കിൽ വന്നിരുന്നെങ്കിൽ വന്ദ്യ ദേവനും പൊന്നിയിൻ സെൽവനും ഒക്കെ നബിയുടെ ലുക്കിന് മുന്നിൽ പിടിച്ച് നിൽക്കാൻ കുറച്ച് പാടുപെട്ടെനെ എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്നാൽ ചിത്രത്തിലെ വേഷം തന്നെയാണ് നമ്പിക്ക് ഏറ്റവും നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക