കറികൾക്ക് സ്വാദും മണവും നൽകാൻ മാത്രമല്ല കുരുമുളകിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ദിവസവും രണ്ടുനേരം പതിവായി കുരുമുളകും, ഉപ്പും പൊടിച്ചു പല്ലുതേച്ചാൽ പല്ലുവേദന മാറും.
കുരുമുളക്, ചുക്ക്, തിപ്പലി എന്നിവ സമമെടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിലൊന്നായി വറ്റിച്ച് 20 മില്ലി വീതം രാവിലെയും രാത്രിയിലും കഴിച്ചാൽ കഫക്കെട്ടും അതിനോടനുബന്ധിച്ചുള്ള പനിയും മാറും. കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ്.
കുരുമുളകിന്റെ ഇല വാട്ടി ചെറിയ ചൂടോടെ ഉളുക്കിയ ഭാഗത്ത് പതുക്കെ തടവിയാൽ ഉളുക്ക് മാറിക്കിട്ടും.
കുരുമുളക് ചുക്ക് തിപ്പലി ഇവ സമം പൊടിച്ച് കൽക്കണ്ടമോ തേനോ ചേർത്ത് ടീസ്പൂൺ വീതം കഴിച്ചാൽ ടോൺസിലൈറ്റിസ് മാറും.
ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുരുമുളക് ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറും.
കുരുമുളക് ഇല വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ ചൊറി ചിരങ്ങ് മുതലായവ ശമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക