തിളങ്ങുന്ന ചർമ്മം ആഗ്രഹിച്ചാൽ മാത്രം പോര അതിന് വേണ്ടി പരിശ്രമിക്കണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചർമ്മ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
അധിക എണ്ണ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍, ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ രാവിലെയും രാത്രിയും നിങ്ങള്‍ ചര്‍മ്മം നല്ലപോലെ വൃത്തിയാക്കണം. എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ ഒരു ടോണര്‍ ഉപയോഗിക്കുക.
ശരീരത്തിന് നല്ല രീതിയില്‍ നിലനില്ക്കാന് വെള്ളം ആവശ്യമാണ്. വെള്ളമില്ലാതെ ശരീരം നിലനില്‍ക്കില്ല. വെള്ളം ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും തണുപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനും വെള്ളം ആവശ്യമാണ്.
സൺക്രീം ഉപയോഗിക്കുക.
ചര്‍മ്മം അധികമായി സൂര്യപ്രകാശത്തിലേക്ക് എക്സ്പോഷര്‍ ചെയ്യുന്നത് ഒഴിവാക്കുക. സൂര്യാഘാതം ഗുരുതരവും സാധാരണഗതിയില്‍ പരിഹരിക്കാനാകാത്തതുമാണ്. ഇത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടാനും, നേര്‍ത്ത വരകളും ചുളിവുകളും ഉണ്ടാകുന്നതിന് കാരണമാകും. ദീര്‍ഘനേരം വെയിലില്‍ ഇരിക്കുന്നുവെങ്കില് ഉയര്‍ന്ന എസ്പിഎഫ് ഉള്ള സ്വാഭാവിക സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ വ്യക്തവും വൃത്തിയുള്ളതുമായി കാണുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക