പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ അവതരിപ്പിക്കും. സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാൻ കർശന ശിക്ഷകളും സർട്ടിഫിക്കേഷന് കാറ്റഗറി വിപുലീകരിക്കാനുള്ള നിർദ്ദേശങ്ങളുമായാണ് സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.
അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നതും വെള്ളം ദാനം ചെയ്യുന്നതും ശുഭം !
ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂറാണ് അറിയിച്ചത്. അതേസമയം ബില്ലിന്റെ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമാ വ്യവസായത്തെ തന്നെ തകർക്കുന്നതാണ് വ്യാജ പതിപ്പുകളുടെ വ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക