ഒരാൾ ദിവസേന ഒന്നര ലിറ്റർ മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കണമെന്നു പറയാമെങ്കിലും ഇതിൽ കൃത്യതയില്ല. വേനൽക്കാലത്തും ധാരാളം വിയർക്കുന്ന കായികാധ്വാനമുള്ള ജോലി ചെയ്യുന്നവരും 2 ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ, തണുപ്പു കാലത്ത് ഇത്രയും വെള്ളം കുടിക്കേണ്ടതില്ല.
അതുപോലെ ചപ്പാത്തി, ദോശ, പൊറോട്ട എന്നിങ്ങനെ ജലാംശമില്ലാത്ത ആഹാരസാധനങ്ങളോടൊപ്പം ധാരാളം ജലം കുടിക്കണം. പഴങ്ങൾ, പച്ചക്കറികൾ ഇവയോടൊപ്പം താരതമ്യേന കുറച്ചു കുടിച്ചാൽ മതി. മൂത്രത്തിന്റെ അളവും നിറവും നോക്കി, കുടിക്കുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം നടത്തുന്നതാണ് ഏറ്റവും ശാസ്ത്രീയം.
മൂത്രം തെളിഞ്ഞതാണെങ്കിൽ ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം. കടുത്ത മഞ്ഞ നിറമാണെങ്കിൽ കൂടുതൽ ജലം കുടിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കണം.
ഭക്ഷണമില്ലാതെ നമുക്ക് കുറച്ചു ദിവസം വരെ ജീവിക്കാൻ കഴിയും. എന്നാൽ, വെള്ളം കുടിക്കാതെ അധിക
പ്രതികരിക്കാൻ ഇവിടെ എഴുതുക