ഉറക്കം ഞെട്ടുന്ന കുട്ടികളില്‍ ഓട്ടിസം മുതല്‍ ഷീസോഫ്രീനിയ വരെയുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അപസ്മാരം, ഡൗണ്‍ സിന്‍ഡ്രോം, ബൈപോളാര്‍ സിന്‍ഡ്രോം, വിഷാദരോഗം തുടങ്ങിയവയും കുട്ടികളിലെ ഉറക്ക പ്രശ്നവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കുട്ടികളിലെ ഉറക്കം വളരെ ചെറുപ്പത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്, ഇത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കണ്ടെത്താന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാർ പറയുന്നു. യൗവനാരംഭത്തിലെ ഉറക്കപ്രശ്നങ്ങള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പേടസ്വപ്നങ്ങളാണ് മറ്റൊരു പ്രധാന കാര്യം. പേടിസ്വപ്നങ്ങള്‍ കാണുന്നത് യുവാക്കളില്‍ ആത്മഹത്യാ പ്രവണതയെയാണ് സൂചിപ്പിക്കുന്നതെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു .
ഉറക്ക പ്രശ്നങ്ങള്‍ മറ്റു മാനസികാരോഗ്യ പ്രശ്നങ്ങളെക്കാള്‍ തരണം ചെയ്യാന്‍ എളുപ്പമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രക്ഷിതാക്കളും ഇളയവരും തമ്മില്‍ ഉറക്ക പ്രശ്നം ചര്‍ച്ച ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. ഇതൊരു മികച്ച ആശയ വിനിമയമാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക