വിവോ വി29 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. ഒക്ടോബർ ആദ്യ വാരമാണ് വിവോ വി29 പുറത്തിറക്കുന്നത്.
ഉപഭോക്താക്കൾക്ക് വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്ലൈൻ വിവോ സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ വിവോ വി29 വാങ്ങാവുന്നതാണ്.
പഴയ ഫോണിനെ അപേക്ഷിച്ച് പല ഫീച്ചറുകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ചെറിയ പ്രകാശത്തിൽ പോലും ഫോട്ടോകള്‍ പകര്‍ത്താമെന്നതാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്.
വിവോ വി29 പ്രോയ്ക്ക് 50എംപി ഐ എഎഫ് സെല്‍ഫി ക്യാമറയും ഉണ്ട്. വിവോ വി29 പ്രോയ്ക്ക് 4600എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഇതിന് 80W ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. വിവോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്ളാഷ്ചാര്‍ജ്.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 2 വേരിയന്റുകളിലാണ് ഇത് ലഭിക്കുന്നത്. ഇവയിൽ 8 ജിബി റാം വേരിയന്റിന് 32,999 രൂപയും, 12 ജിബി വേരിയന്റിന് 36,999 രൂപയുമാണ് വില. വിവോ വി29 പ്രോ ഫോണിന് ക്യാഷ്ബാക് ഓഫറുകളും, അപ്ഗ്രേഡ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടും ഉണ്ട്.
എച്ച്ഡിഎഫ്സി, എസ്ബിഐ എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്ലിപ്കാർട്ടിലൂടെ വാങ്ങുവാണേൽ 3000 രൂപ വരെ ഓഫർ ലഭിക്കും. സ്പേസ് ബ്ലാക്ക്, ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക