പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പരിശീലനത്തിന് അവസരമൊരുക്കി പി എസ് സി. ദിവസവും 100 രൂപ സ്റ്റൈപ്പൻഡോടെയാണ് പട്ടികജാതി പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി പിഎസ്സി പരീക്ഷകൾക്ക് പരിശീലനം നൽകുന്നത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് നവംബർ പത്തിനകം ഹാജരാകണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് സൗജന്യമായി പിഎസ് സി പരിശീലനം 100 രൂപ സ്റ്റൈപ്പൻഡോടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക