സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയായ സുജിത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ചുമതല നൽകിയാണ് മാറ്റിയിരിക്കുന്നത്.
കോഴിക്കോട് സിറ്റി ഡിസിപി ആയി അനൂജ് പലിവാൾ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി ഡി ശില്പ, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായി വി യു കുര്യാക്കോസ് എന്നിവരും ചുമതലയേൽക്കും. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി അസിസ്റ്റന്റ് ഐജി നവനീത് ശർമയും ഐആർബി കമാന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോഗ്രെ എന്നിവരും നിയമിതരായി.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായ വിവേക് കുമാർ, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ പോലീസ് സൂപ്രണ്ട് കെ എസ് സുദർശനൻ, എറണാകുളം റൂറൽ എസ് പി ഐ കാസർകോട് എസ്പി ആയിരുന്ന വൈഭവ് സക്സേന എന്നിവരും ചുമതലയേൽക്കും.
കാസർകോട് എസ് പി ആയി തിരുവനന്തപുരം റെയിഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി ബിജോയ്, തിരുവനന്തപുരം റെയിഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ടായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എന്നിവരും ചുമതലയേൽക്കും.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ക്രൈംബ്രാഞ്ച് എറണാകുളം പോലീസ് സൂപ്രണ്ട് ആയ കെ എം സാബു, ഇടുക്കി ജില്ലാ പോലീസ് മേധാവിയായി കെഎപി നാലാം ബറ്റാലിയൻ കമാൻഡറായ ടി കെ വിഷ്ണു പ്രദീപ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സസ് ബറ്റാലിയൻ കമാൻഡറായി കോഴിക്കോട് സിറ്റി ഡിസിപി ആയിരുന്ന കെ ഇ ബൈജു എന്നിവരും നിയമിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക