അഹാന കൃഷ്ണ പ്രധാന കഥാപാത്രമാകുന്ന ഫാന്റസി ടൈം ട്രാവൽ വെബ് സീരീസ് ‘മി മൈസെൽഫ് ആൻഡ് ഐ’ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമായ ഐസ്ട്രീമിലാണ് വെബ് സീരീസ് റിലീസ് ചെയ്തത്. സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്.
ടൈം ട്രാവലിങ്ങാണ് വെബ്സീരീസിന്റെ പ്രധാന പ്രമേയം. അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്തവും ചേർന്നാണ്.
മീരാ നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു. ടോക്സിക് ആയ ഒരു റിലേഷൻഷിപ്പും അതു മാറ്റുന്നതിന് വേണ്ടി ഒരാളുടെ ഭാവിയും ഭൂതവും വർത്തമാന കാലവും ഒരുമിച്ച് അവരുടെ കഫെയിൽ എത്തുന്നതുമായാണ് വെബ്സീരീസ് മുന്നോട്ടു പോകുന്നത്.
ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവ വികാസങ്ങളാണ് കഥയുടെ പ്രമേയം. മാൾസ് എന്ന കഥാപാത്രമായി അഹാന കൃഷ്ണ സീരീസിൽ ഇവരെ സഹായിക്കാൻ എത്തുന്നുമുണ്ട്. കഫേ തന്നെയാണ് ഈ വെബ്സീരീസിലെ പ്രധാന കഥാപശ്ചാത്തലം. നിമിഷ് രവി ക്യാമറയും അതുൽ കൃഷ്ണൻ എഡിറ്റിംഗും ധീരജ് സുകുമാരൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക