ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കറ്റാര്‍വാഴ ഏറെ ഗുണം ചെയ്യും. ചർമ്മത്തിന്റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ നല്ലതാണ്. അറിയാം ചില കറ്റാർ വാഴ ടിപ്സ്.
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.
കറ്റാർവാഴയുടെ നീരിനൊപ്പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ തടയാന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവും മുഖത്തെ പാടുകളും മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട് സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക