ഐഖൂ 12 സ്മാര്‍ട്ഫോണ്‍ ഡിസംബര്‍ 12 ന് പുറത്തിറക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറത്തുവിടുകയാണ് ടിപ്പ്സ്റ്ററായ മുകള്‍ ശര്‍മ്മ.
ഐഖൂ 12 ന് ഏകദേശം 56,999 രൂപ വിലയുണ്ടാവാമെന്നും അല്ലെങ്കില്‍ 53000 നും 55000 ഇടയില്‍ ആയിരിക്കും വിലയെന്നും മുകുള്‍ ശര്‍മ്മ പറയുന്നു.
രണ്ട് പതിപ്പുകള്‍ ഫോണിനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ആദ്യത്തേത് 12 ജിബി+256 ജിബി പതിപ്പ് ആയിരിക്കും. ഇതിന് ഏകദേശം 45800 രൂപയായിരിക്കും വില. രണ്ടാമത്തേത് 16 ജിബി+ 512 ജിബി പതിപ്പായിരിക്കും. ഇതിന് 56999 രൂപയിലാവും വില.
സ്നാപ്ഡ്രാഗൺ 8 Gen 3 SoC പ്രൊസസറും ട്രിപ്പിൾ റിയർ ക്യാമറയും ഇതിലുണ്ടാകും. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കും, ഇതിന് 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ലഭിക്കും.
ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രൊസസർ സ്നാപ്ഡ്രാഗൺ 8 Gen 3 SoC ഉപയോഗിച്ചായിരിക്കും കമ്പനി ഇത് അവതരിപ്പിക്കുക. ഈ സീരീസ് കഴിഞ്ഞ വർഷം സമാരംഭിച്ച iQOO 11 5G-ന് പകരമാകും.
50MP പ്രൈമറി ക്യാമറ, 64MP പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 50MP സെൻസർ എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 MP ക്യാമറയുണ്ട്.
120 W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക