ഡ്രൈ ഫ്രൂട്സ് ഇനത്തില്‍പ്പെടുന്ന ഉണക്കമുന്തിരിക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ധാരാളം പോഷകഗുണങ്ങളാണ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ളത്. ദിവസവും ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങളാണുള്ളത്. ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു പൊടിഞ്ഞു പോകുന്നത് തടയുന്നു.
അതേപോലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും ഉണക്കമുന്തിരി സഹായകമാണ്
ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവ ധാരാളമായി ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജ്ജം വര്‍ധിപ്പിക്കുവാന്‍ ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായകമാണ്
ഉണക്കമുന്തിരി ശീലമാക്കുന്നതിലൂടെ നിരവധി ക്യാന്‍സറുകളെ തടയാന്‍ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. കൂടാതെ, പ്രതിരോധശേഷി കൂട്ടാനും ഉണക്കമുന്തിരി ഉത്തമമാണ്. ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉണക്കമുന്തിരിയിലുള്ളതിനാല്‍ ഇവ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. ഫിനോളിക് ഫൈറ്റോകെമിക്കലുകള്‍ ധാരാളമുള്ളതിനാല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഉണക്കമുന്തിരിയിലുള്ളതിനാല്‍ വൈറസ് മൂലമുണ്ടാകുന്ന പനി, ബാക്ടീരിയല്‍ അണുബാധകള്‍ എന്നിവയ്ക്ക് ആശ്വാസമേകാന്‍ ഉണക്കമുന്തിരി സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക