ബിപി അഥവാ രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍) ആരോഗ്യത്തിന് പലവിധ ഭീഷണികളും ഉയര്‍ത്താറുണ്ട്. അധികവും ബിപി കൂടിയാല്‍ എന്ത്, എങ്ങനെ എന്ന കാര്യങ്ങളാണ് ആളുകള്‍ കൂടുതലും മനസിലാക്കുന്നതും അന്വേഷിക്കുന്നതുമെല്ലാം. അതേസമയം ബിപി കുറയുന്നതും, എപ്പോഴും കുറയുന്നതും പ്രശ്നം തന്നെയാണ്. തലകറക്കം, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രയാസങ്ങളായിരിക്കും ഇതുമൂലം ഉണ്ടാവുക.
രക്തസമ്മര്‍ദ്ദം താഴാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. അതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ബിപി ഗണ്യമായി കുറയുന്നത് ജീവന് അപകടമാണ്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. എന്നാൽ ബിപി കുറഞ്ഞാൽ പെട്ടന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഡീഹൈഡ്രേഷൻ അതായത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ബിപി കുറയാം. അതിനാല്‍ ബിപി ഉയര്‍ത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
ഭക്ഷണത്തില്‍ അല്പം ഉപ്പ് കൂടുതലായി ചേര്‍ത്ത് കഴിച്ചാല്‍ ബിപി ഉയര്‍ത്താൻ നമുക്ക് സാധിക്കും.
കിടക്കുമ്പോൾ കാലുകള്‍ അല്പനേരം പൊക്കി വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിന് സഹായകമാണ്.
ചായയും കാപ്പിയും കുടിക്കുന്നത് ബിപി കൂട്ടാൻ സഹായിക്കും. എന്നാല്‍ ദിവസത്തില്‍ അളവിലധികം കാപ്പിയോ ചായയോ കുടിക്കുന്നത് നല്ലതല്ല.
യോഗ, ബ്രീത്തിംഗ് എക്സര്‍സൈസ് എന്നിവ മുടങ്ങാതെ ചെയ്യുന്നതും ബിപി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. വ്യായാമവും പതിവായി ചെയ്യുന്നത് ഏറെ നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നിവയും രക്തസമ്മർദ്ദം സാധാരണ അളവിലാക്കാൻ സഹായിക്കുന്നവയാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും.
ദിവസവും ആവശ്യമായത്ര ഉറക്കവും ഉറപ്പിക്കണം. അല്ലങ്കിൽ ബിപി അനുബന്ധമായ പ്രശ്നങ്ങള്‍ നേരിടാം.
വിറ്റാമിന്റെയും മിനറൽസിന്റെയും കലവറയായ കാരറ്റ് ജ്യൂസിനും ഇതേ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. മാതള നാരങ്ങ, ഉണക്കമുന്തിരി എന്നിവയും ലോ ബിപിയുള്ളവർക്ക് രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക