ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.
ക്ഷീണവും തളര്‍ച്ചയുമാണ് വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍.
ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും. അമിതമായി തലമുടി കൊഴിയുന്നതും ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവു കൊണ്ടാകാം.
വിറ്റാമിൻ ഡിയും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി കുറഞ്ഞവരില്‍ മൂഡ് സ്വങ്സ്, വിഷാദം തുടങ്ങിയവയും കാണപ്പെടാം. നിങ്ങളുടെ മുറിവുകളും മറ്റും ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നതായി തോന്നിയാല്‍, അതും വിറ്റാമിൻ ഡിയുടെ കുറവായിരിക്കാം. വിറ്റാമിന്‍ ഡി കുറഞ്ഞവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാണപ്പെടാറുണ്ട്.
വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാല്, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക