മഞ്ഞു കാലത്ത് നമ്മെ ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നം ആണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. ഇത് പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ.
ധാരാളം വെള്ളം കുടിക്കുക.
രാത്രി കിടക്കുനന്തിന് മുമ്പ് നല്ലൊരു ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഇതും ചുണ്ട് വരളാൻ കാരണം ആകും.
രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകൾ മൃദുവായി ബ്രഷ് ഉപയോഗിച്ച് ഉരസാം. ഇത് ഡെഡ് സ്കിൻ കളയാൻ സഹായിക്കും.
ഇത് കൂടാതെ വീട്ടിൽ തയാറാക്കുന്ന ഒരു ലിപ് ബാം പറയാം.
നെയ് 1 സ്പൂൺ
റോസ് പൂവിന്റെ ഇതളുകൾ ഉണക്കി പൊടിച്ചത് 1 സ്പൂൺ
ബീറ്റ്റൂട്ട് ഉണക്കി പൊടിച്ചത് 1 സ്പൂൺ.
ഇത്രയും ചേർത്ത് പേസ്റ്റ് ആക്കി പുരട്ടിയാൽ ചുണ്ടിന്റെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക