പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷകങ്ങളുമടങ്ങിയ ഒന്നാണ് യോഗർട്ട്. രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളിലും മുന്നിലായി ഇവ ദിവസവും കഴിക്കുന്നത് നല്ലതാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇതിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള കാൽസ്യം 49%, ഫോസ്ഫറസ് 38%, മഗ്നീഷ്യം 12%, പൊട്ടാസ്യം 18% എന്നിവ ലഭിക്കുവാനായി ഒരു കപ്പ് യോഗർട്ട് മാത്രം കഴിച്ചാൽ മതി.
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കുന്നതാണ് യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ. ഇതോടൊപ്പം ശരീരത്തിന് കാൽസ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും നൽകും.
യോഗർട്ടിൽ നിന്ന് ലഭിക്കുന്ന കാൽസ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തും. പ്രോട്ടീൻ പേശികളുടെ വികസനത്തിൽ സഹായിക്കുമ്പോൾ ബി വൈറ്റമിനുകൾ ചയാപചയ സംവിധാനത്തിൽ സുപ്രധാന പങ്കുവഹിക്കും.
പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗർട്ട് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും യോഗർട്ട് ഫലപ്രദമായിരിക്കും.
പഞ്ചസാരയോ കൃത്രിമ ഫ്ളേവറുകളോ ചേർക്കാത്ത യോഗർട്ട് വേണം തിരഞ്ഞെടുക്കാനെന്നത് പ്രധാനമാണ്. പഞ്ചസാര ചേർത്തവ ശരീരത്തിന് ഉദ്ദേശിക്കുന്ന പ്രയോജനം നൽകില്ല.
യോഗർട്ടിൽ പ്രോട്ടീനും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ ശരീരത്തിലെ പെപ്റ്റൈഡ് വൈ, ജിഎൽപി -1 എന്നിവയുടെ അളവ് വർദ്ധിപ്പിക്കും.
ഇവ വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളാണ്, ഇത് വയർ നിറഞ്ഞു എന്നത് സൂചിപ്പിക്കുകയും മൊത്തത്തിൽ കലോറി ഉപഭോഗം കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
ലാക്ടോസ് പ്രശ്നമുള്ളവരും പാലുൽപന്നങ്ങൾക്ക് അലർജിയുള്ളവരും ഇത് ഒഴിവാക്കണം. മാത്രമല്ല എല്ലാ പോഷകാവശ്യങ്ങൾക്കും യോഗർട്ടിനെ മാത്രം ആശ്രയിക്കുകയും ചെയ്യരുതെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക