അസഹനീയമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ സമയം ഒന്നു പുറത്തു പോയി വരുമ്പഴേക്കും മുഖമെല്ലാം വാടിത്തളരും. വീട്ടിലിരിക്കുമ്പോഴും പ്രശ്നം ഇതുതന്നെ.
ചൂട് കാരണം പലരും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ. ചൂടുകാലമായാൽ പലരും പറയാറുണ്ട് ഒന്ന് തണുക്കാൻ വേണ്ടി എപ്പോഴും ഇങ്ങനെ മുഖം കഴുകി കൊണ്ടിരിക്കാറുണ്ടെന്ന്. പക്ഷേ, അമിതമായാൽ അതും ചൂടുകാലത്ത് നമ്മുടെ മുഖത്തിന് വല്ലാതെ ദോഷകരമാകും.
ധാരാളം വെള്ളം കുടിയ്ക്കുന്നതിനും വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനും ഒപ്പം ചര്‍മ സംരക്ഷണവും പ്രധാനമാണ്.
ചൂടുകാലത്ത് എങ്ങനെ ശരിയായ രീതിയിൽ മുഖം സംരക്ഷിക്കാം എന്ന് നോക്കാം.
ചൂടുകാലമായതു കൊണ്ട് കയ്യിലും മറ്റും എപ്പോഴും പൊടിപടലങ്ങൾ പറ്റിയിരിക്കും. മുഖം കുഴുകുന്നതിന് മുമ്പ് ആദ്യം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കൈകൾ നന്നായി കഴുകിയിട്ടുണ്ടോ എന്നാണ്. കൈകൾ നന്നായി കഴുകിയതിനു ശേഷം നമ്മുടെ ചർമത്തിന് അനുയോജ്യമായ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാം.
മുഖത്ത് പൊടിയും അഴുക്കും നന്നായുണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുന്നതാണ് നല്ലത്. മുഖത്തിലെ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ ചെറു ചൂടുവെള്ളം സഹായിക്കും. മുഖത്തിന് പൊള്ളലേൽക്കുന്ന തരത്തിൽ വെള്ളം ചൂടാക്കരുത്.
ചൂടുകാലത്ത് മുഖം സംരക്ഷിക്കാൻ വെളിച്ചെണ്ണ അത്യുത്തമമാണ്. കുറച്ചു വെളിച്ചെണ്ണ ആദ്യം കയ്യിലെടുത്ത് മുഖത്ത് നന്നായി പുരട്ടാം. അതിന് ശേഷം മുഖത്തിന് അനുയോജ്യമായൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാം.
വേനൽകാലത്ത് മുഖം ഇടയ്ക്കിടയ്ക്ക് കഴുകുന്നതാണ് അനുയോജ്യം. ഒരു ദിവസം മിനിമം രണ്ടു തവണയെങ്കിലും മുഖം കഴുകണം. മുഖം കഴുകാൻ മറന്നു പോയാല്‍ അഴുക്കും എണ്ണയും കൊണ്ട് ചർമ സുഷിരങ്ങൾ അടയും. ഇത് ചർമത്തിൽ ചുളിവുകളുണ്ടാകാൻ കാരണമാകും. കൂടാതെ വലിപ്പം കൂടിയതും വേദനയുള്ളതുമായ മുഖക്കുരു ഉണ്ടാകാനും കാരണമാകും. ഒരു ദിവസം നാലുനേരമെങ്കിലും മുഖം കഴുകുന്നതാണ് ഉത്തമം. പരമാവധി 20–30 സെക്കന്റ് വരെ മാത്രമേ മുഖം കഴുകാൻ പാടുള്ളു.
വേനൽ കാലത്ത് മുഖത്ത് പെട്ടെന്ന് കുരുക്കളും മറ്റും വരുന്നതു കൊണ്ട് ഫെയ്സ് വാഷ് തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. വരണ്ട ചർമമാണെങ്കിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ ഫേസ് വാഷ് ഒഴിവാക്കാം. കൂടുതൽ പതഞ്ഞു വരാത്ത ഫെയ്സ് വാഷുകളാണ് വരണ്ട ചർമത്തിന് അനുയോജ്യം.
പിഎച്ച് ലെവൽ കുറഞ്ഞ ഫെയ്സ് വാഷാണ് എണ്ണമയമുള്ള ചർമത്തിന് ഏറ്റവും അനുയോജ്യം. അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ ഇതു സഹായിക്കും.
വേനലില്‍ വലിയ ചര്‍മ സംരക്ഷണ വഴികള്‍ ചെയ്യാന്‍ മടിയുള്ളവര്‍ക്കു ചെയ്യാവുന്ന ഏറ്റവും സിംപിളായ ചര്‍മ സംരക്ഷണ വഴിയാണ് മുഖത്തു പാല് തേയ്ക്കുക എന്നത്. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച തിളപ്പിയ്ക്കാത്ത പാല് തേയ്ക്കുക. പ്രത്യേകിച്ചും വെയിലില്‍ പോയി വന്നാല്‍.
ചര്‍മത്തിലെ കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ലൊരു വഴിയാണിത്. ഇത് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്കുന്നു. പുറത്തിറങ്ങുന്നതിനു മുന്‍പിത് പുരട്ടിയാല്‍ സംരക്ഷണം ലഭിയ്ക്കും. ടാനായി തിരികെ വന്ന് ഇതു പുരട്ടിയാല്‍ ടാന്‍ മാറും. ചര്‍മത്തിന് തണുപ്പു നല്‍കാനും ഇതേറെ നല്ലതാണ്.
സൺസ്ക്രീൻ എപ്പോഴും കയ്യിൽ കരുതുക. വേനലിൽ നിന്ന് ചർമത്തെ രക്ഷിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാണ്. ചർമത്തിനനുസരിച്ച് സൺസ്ക്രീനിന്റെ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) തിരഞ്ഞെടുക്കാം.
വരണ്ട ചർമമുള്ളവർ ക്രീം റിച്ച്നസ് കൂടുതലുള്ള സൺ സ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്. ജെൽ ബേസ്ഡ് സൺസ്ക്രീനാണ് ഓയിലി സ്കിന്നുള്ളവർക്ക് നല്ലത്. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം.
പപ്പായ, നാരങ്ങാനീര്, തക്കാളി നീര്, എന്നിവ മുഖത്ത് തേക്കുന്നത് നല്ലതാണ്. വെയിലു കൊണ്ടുള്ള കരിവാളിപ്പ് മാറാനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി മിക്സിയിൽ അടിച്ച് കുഴമ്പു രൂപത്തിലാക്കി തേൻ ചേർത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക