പലതരം ട്രെൻഡുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പരീക്ഷയ്ക്ക് പഠിക്കണമെങ്കിൽ ഇഷ്ട താരം കമന്റ് ചെയ്യണം എന്നുള്ള വീഡിയോകളാണ്. ഈ ട്രെൻഡിനൊപ്പം കൂടിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്.
ഇത്തരത്തിൽ ടോവിനോ കമന്റ് ചെയ്യുകയാണെങ്കിൽ പരീക്ഷയ്ക്ക് പഠനം ആരംഭിക്കാം എന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുകയാണ് താരം. ‘താഹ ഹസുൻ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഈ “വീഡിയോക്ക് ടോവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും” എന്ന ക്യാപ്ഷനോടുകൂടി വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഈ വീഡിയോക്ക് താഴെ “പോയിരുന്ന് പഠിക്ക് മോനെ” എന്ന് കമന്റ് ചെയ്തു കൊണ്ട് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോ തോമസ് തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയപ്പോൾ നിരവധി പേരാണ് വീഡിയോക്ക് രസകരങ്ങളായ കമന്റുകളുമായി എത്തുന്നത്.
നേരത്തെ ഇതേ രീതിയിൽ രണ്ട് വിദ്യാർത്ഥിനികൾ പോസ്റ്റ് ചെയ്ത വീഡിയോക്ക് തെലുങ്ക് താരം വിജയ് ദേവരകൊണ്ട കമന്റ് ചെയ്യുകയും പരീക്ഷയിൽ 90% മാർക്ക് നേടിയാൽ ഇവരെ കാണാൻ നേരിട്ട് എത്തുമെന്ന് താരം വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന ട്രെൻഡ് ആണ് പഠനം ആരംഭിക്കാൻ ഇഷ്ട താരം കമന്റ് ചെയ്യണം എന്നുള്ളത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക