പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇത് ഒരു രോഗമല്ല, മറിച്ച് പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്.
ഗർഭിണികളിലും പ്രായമേറിയവരിലും മലബന്ധം കൂടുതലായി കണ്ടുവരാറുണ്ട്. അർശസ്സ്, ഫിഷർ തുടങ്ങിയ മലദ്വാര പ്രശ്നങ്ങളും മലബന്ധം ഉണ്ടാക്കാം. വേദനാസംഹാരികൾ, രക്താതിമർദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ, മാനസികരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാകാം.
വന്കുടലില് വച്ച് തന്നെ മലത്തിന്റെ ജലാംശം നഷ്ടപ്പെടുന്നതാണ് മലബന്ധത്തിലേക്ക് നയിക്കുന്നത്. മലബന്ധം അസ്വസ്ഥതയ്ക്കും ഗ്യാസിനും വയര്വേദനയ്ക്കും തലവേദനയ്ക്കും വായ്നാറ്റത്തിനുമെല്ലാം കാരണമാകാം. മലബന്ധ പ്രശ്നം അകറ്റുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നത്. തണുത്ത താപനിലയിൽ, ആളുകൾ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കുന്നു. തുടർന്ന് നിർജ്ജലീകരണത്തിലേക്ക് എത്തുകയും മലം കഠിനമാക്കാനും മലവിസർജ്ജനം ബുദ്ധിമുട്ടാക്കാനും ഇടയാക്കും.
അമിതമായ കാപ്പി അല്ലെങ്കിൽ കഫീൻ ചായ പോലുള്ള ശൈത്യകാല പാനീയങ്ങൾ നിർജ്ജലീകരണത്തിന് കാരണമായേക്കാം. ഇത് മലവിസർജ്ജനത്തെ ബാധിക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.
നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നട്സ്, ഇലകൾ, കൂൺ, ഓട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.
നാരുകളുടെ കുറവ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.
ചില മരുന്നുകളുടെ അമിതോപയോഗം മലബന്ധത്തിന് കാരണമാകും. ഉദാഹരണത്തിന്, ജലദോഷം അല്ലെങ്കിൽ വേദനസംഹാരികൾ ഇത് ഒരു പാർശ്വഫലമായി മലബന്ധം ഉണ്ടാക്കാം.
എള്ള് ഉൾപ്പെടുത്തിക്കൊണ്ട് അത്താഴം കഴിക്കുക. വിറ്റാമിൻ ഇ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ദഹനപ്രക്രിയയെ സുഗമമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക