മിക്കവരും നേരിടുന്ന ഒരു അടുക്കള പ്രശ്നമാണ് പാൽ പിരിഞ്ഞു പോകുന്നത്.ചിലപ്പോൾ ചായ ഇടാൻ എടുക്കുമ്പോൾ ആയിരിക്കും പാൽ പിരിഞ്ഞത് അറിയുന്നത്. ഇങ്ങനെ പിരിഞ്ഞു പോകുന്ന പാൽ കളയുകയാണ് പതിവ്. എന്നാൽ ഇനി മുതൽ അത് വെച്ചു അടിപൊളി പനീർ വീട്ടിലുണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
പാൽ പിരിഞ്ഞുപോയാൽ അതിലേക്ക് മൂന്നു നാലു ടീസ്പൂൺ നാരങ്ങാനീര് അല്ലങ്കിൽ വിനാഗിരിയോ ചേർത്തുകൊടുത്ത് അടുപ്പത്തു വെയ്ക്കുക. അപ്പോൾ ബാക്കി പാൽ കൂടി നല്ലതുപോലെ പിരിഞ്ഞുവരും.കുറച്ചുനേരം നേരം അടുപ്പത്തു വെച്ചു കഴിയുമ്പോൾ വെള്ളവും പനീറും വേറെ വേറെയായി വരുന്നത് കാണാം. ഇങ്ങനെ പിരിഞ്ഞു കിട്ടിയ പാൽ ഒരു അരിപ്പ വച്ച് അരിച്ചെടുക്കണം.
അരിപ്പയ്ക്കു മുകളിലായി നനവുള്ള നേർത്ത കോട്ടൺ തുണിവിരിക്കുക. ഇതിലേക്കാണ് പിരിഞ്ഞ പാൽ ഒഴിക്കേണ്ടത്. ശേഷം തുണി പിഴിഞ്ഞ് വെള്ളം മുഴുവൻ പനീറിൽ നിന്നും വേർപ്പെടുത്തിയെടുക്കുക. ശേഷം പനീർ അതേ തുണിയാൽ കിഴികെട്ടി ഒരു സ്റ്റീൽ പാത്രത്തിൽ വയ്ക്കുക. ശേഷം അതിന് മുകളിലായി നല്ല ഭാരം വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഭാരം മാറ്റി തുണി തുറന്നു നോക്കുമ്പോൾ പനീർ നല്ല സെറ്റായി കിട്ടും. പിന്നീട് ആവശ്യാനുസരണം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.ഇങ്ങനെ ഉണ്ടാക്കുന്ന പനീർ ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്ത് സിപ് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.
പിരിയാത്ത നല്ല പാലിൽ നിന്നും പനീർ ഉണ്ടാക്കാം. ഇതിനായി പാൽ തിളപ്പിക്കുമ്പോൾ അതിലേക്ക് നാരങ്ങാനീരോ അല്ലങ്കിൽ വിനാഗിരിയോ ഒഴിച്ചുകൊടുത്താൽ മതി. ഒരു ലിറ്റർ പാനിൽ നിന്നും 200 ഗ്രാം വരെ പനീർ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക