മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയറിനെക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.
പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
- രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
- ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.
- ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.
- തലമുടിക്ക് ആരോഗ്യമേകുന്നു.
- നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.
- ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
- ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
- പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു.
- ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
- തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും. അതിനാൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
- അർബുദത്തെ പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന അർബുദത്തെ.
- ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം ഏകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക