തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ നല്ല ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ സൗന്ദര്യത്തിന് ശരിയായ ഭക്ഷണം വളരെ അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് അറിയാം…
- പതിവായി വെള്ളരി നീര് ഒരു ഗ്ലാസ് കഴിക്കുക.
- ദിവസവും ഇരുപത് മില്ലി ലിറ്റര്‍ നെല്ലിക്കാനീര് കുടിക്കുകന്നത് വഴി കണ്ണുകള്‍ തിളക്കമുള്ളതായി മാറും.
- കാരറ്റ് അരിഞ്ഞുണങ്ങി പൊടിച്ച് പതിവായി ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുക.
- മുരിങ്ങയില തോരന്‍ പതിവാക്കാം.
- വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലവണ്ണം ഉപയോഗിക്കുക. ചീര, പച്ചക്കറികള്‍, ചെറുപയര്‍, പച്ച ബീന്‍സ്, കാരറ്റ്, തക്കാളി, കാബേജ്, മുട്ട, മുന്തിരി, ചോളം, ഓറഞ്ച്, ആപ്പിള്‍, പാല്, വെണ്ണ, ഉണങ്ങിയ ആപ്രിക്കോട്ട്, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക് നല്ല തിളക്കവും നിറവും കിട്ടും. കൂടുതല്‍ ഉപ്പ്, പുളി, എരിവ് ഇവയെല്ലാം ഒഴിവാക്കുക.
- കൃത്രിമ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഇവ ഒഴിവാക്കുക.
- ദിവസവും തവിട് കഴിക്കുന്നത് കണ്‍പീള അടിയുന്നത് ഒഴിവാക്കാം.
- തഴുതാമ നീര് അരിച്ചെടുത്ത് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലെഴുതിയാല്‍ ചൊറിച്ചില്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക