മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍. സൗദിയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. നഴ്സുമാര്‍ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ താടിയിലും തലയിലും ബലമായി അമര്‍ത്തി മുഖത്തിന്റെ രൂപം വികൃതമാക്കുകയാണ് നഴ്സുമാര്‍ ചെയ്യുന്നത്. ഇത് കണ്ട് ഇവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മാതാപിതാക്കളും ഇക്കാര്യം അറിയുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഴ്സുമാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. കൂടാതെ ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും മറ്റു വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാവാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://youtu.be/nw_XvP2zteg
പ്രതികരിക്കാൻ ഇവിടെ എഴുതുക