സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ ട്രെയിലർ പുറത്തിറങ്ങി. പത്മാവതി എന്ന പേരിൽ നിന്ന് ”പത്മാവത് ” എന്ന പേരിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സെൻസർബോർഡ് അനുമതി നൽകിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. യുഎ (U/A) സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. സെൻസർബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ സംവിധായകൻ തയാറായതോടെയാണ് സിനിമയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്.
സിനിമയുടെ പേര് മാറ്റണമെന്ന് ബോർഡിന്റെ ആവശ്യം സംവിധായകൻ അംഗീകരിക്കുകയായിരുന്നു. കൂടാതെ അഞ്ചോളം മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ഷാഹിദ് കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
https://youtu.be/8YaF2m7hCx0
പ്രതികരിക്കാൻ ഇവിടെ എഴുതുക