ടോവിനോ – മാസ്റ്റർ ചേതൻ എന്നിവർ നായകരായെത്തിയ ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നു. റിലീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി ഗപ്പി മാറിയിരുന്നു. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയ്ക്ക് തിയേറ്ററില്‍ വേണ്ടത്ര പ്രതികരണമുണ്ടാക്കാനായില്ലെങ്കിലും ടൊറന്റില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ അണിയറ പ്രവർത്തകർ തീരുമാനമെടുത്തത്.
കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. തിരുവനന്തപുരത്ത് ശ്രീ വിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തിയേറ്ററുകളില്‍ രാവിലെ എട്ടു മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും. ജനുവരി 21 നാണു ചിത്രം റീ റിലീസ് ചെയ്യുന്നത്.
ടോവിനോ തോമസാണ് ഫെയ്സ്ബുക്കിലൂടെ റിലീസ് വിവരം പുറത്തുവിട്ടത്.ശ്രീനിവാസന്, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തില്‍ വിഷ്ണു വിജയ് സംഗീതം നല്കിയ പാട്ടുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക