തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത വിവാദ ചിത്രം “എസ് ദുര്‍ഗയ്ക്ക് “സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. എസ് എന്ന അക്ഷരത്തിനു ശേഷം യാതൊരു ചിഹ്നവും പാടില്ലെന്ന് ഉപാധികളോടെയാണ് പ്രദർശനാനുമതി നൽകിയത് . പുനഃപരിശോധന സമിതിയുടെയാണ് തീരുമാനം. ചിത്രത്തെ ക്കുറിച്ചു ഏറെ വിവാദങ്ങൾ നിലനിന്നിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറെ ചർച്ച ചെയ്യുന്ന കാലത്താണ് ഈ ചിത്രത്തിന്റെ വിവാദം ഒപ്പം തന്നെ പ്രാധാന്യം വ്യക്തമാകുന്നത്.
ഇന്ത്യയില്‍ ഉടന്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ സനല്‍കുമാര്‍ ശശിധരൻ ട്വിറ്ററില്‍ അറിയിച്ചു. വ്യക്തമായ കാരണം കാണിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക