ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം റിലീസിന് ഒരുങ്ങുന്നു. മാർച്ച് 15 വ്യാഴാഴ്ച സിനിമ റിലീസ് ചെയ്യുമെന്ന് കാളിദാസ് അറിയിച്ചു.
റിലീസ്ദി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിലെ ഗാനങ്ങൾ വൈറലായിരുന്നു. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്ററും, ചിത്രം പുറത്തിറങ്ങുന്നതിലുള്ള അതിയായ സന്തോഷവും ടെൻഷനും കാളിദാസ് ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ മുൻപ് അറിയിച്ചിരുന്നു.
പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു.എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി…പ്രാർത്ഥനയോടെ…😍😙
Posted by Kalidas Jayaram on Monday, March 12, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക