ജിയോ ഫോണിൽ ഗൂഗിൾ മാപ് ലഭ്യമാക്കി. ആദ്യം പുറത്തിറക്കിയ ഫോണിലാണ് ഇപ്പോൾ ഗൂഗിൾ മാപ്പ് ലഭിച്ചു തുടങ്ങിയത്.
കഴിഞ്ഞ ആഴ്ച ജിയോ ഫോണ്‍ 2 അവതരിപ്പിച്ചപ്പോള്‍ ഒരുപാട് സവിശേഷതകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയത്. അധികം വൈകാതെ വാട്ട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്പുകളും ഫോണിൽ ലഭ്യമാകും എന്നാണ് കമ്പനി പറയുന്നത്.
ഒരു ഫീച്ചര്‍ ഫോണ്‍ എന്ന നിലയില്‍ അതിന്റെ പരിമിതികളില്‍ നിന്നുകൊണ്ടുള്ള സൗകര്യങ്ങള്‍ മാത്രമായിരിക്കും ജിയോ ഫോണിലെ ഗൂഗിള്‍ മാപ്സില്‍ ലഭിക്കുക.
ജിയോഫോണില്‍ ഉപയോഗിക്കുന്ന KaiOSനു ഈയടുത്ത് ഗൂഗിള്‍ സപ്പോര്‍ട്ട് കിട്ടുന്ന പല ആപ്പുകളുടെയും പിന്തുണ അറിയിച്ചിരുന്നു.
ഇനി മൊബൈൽ തറയിൽ വീണ് പൊട്ടുമെന്ന് പേടിക്കണ്ട; മൊബൈൽ ഫോണിനും എയർ ബാഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക