ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വെച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് മാറ്റിവെച്ചത്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സുരേന്ദ്രന് ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഡിസംബര്‍ 19ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസില്‍ മറ്റാര്‍ക്കെങ്കിലും കക്ഷി ചേരാന്‍ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ തന്നെ ചോദിച്ചിരുന്നു. തുടർന്ന് റസാഖിന്റെ മകന് ഷെഫീഖ് റസാഖിനെ കേസില്‍ കക്ഷി ചേരാനും കോടതി അനുവദിച്ചിട്ടുണ്ട്.മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നും അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക