നീണ്ട ഇടവേളക്കു ശേഷം ഫാസിൽ ചിത്രത്തിൽ ഫഹദ്. ഫാസില്‍ നിര്‍മിച്ച് ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.നീണ്ട ഇടവേളയ്ക്കു ശേഷമാണ് മകന് വാപ്പയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായി ഫാസില്‍ പറഞ്ഞു. 2002 ഏപ്രില്‍ 12നാണ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ ആദ്യമായി അഭിനയരംഗത്തെത്തുന്നത്.
ഫഹദിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷത്തിനു ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവന്നത്.
നിലവില്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക