കണ്ണൂർ: തളിപ്പറമ്പിനടുത്ത് ചെനയന്നൂരില്‍ ബസ്സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി 11 വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം നടന്നത്. ബസ് കാത്തിരുന്ന ചെനയന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്ഥിനികള്ക്കാണു പരിക്കേറ്റത്.
ആലക്കോടുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക