ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദേശീയതക്കും ഹിന്ദുത്വത്തിനും ഊന്നല്‍ നല്കിക്കൊണ്ടായിരിക്കും പത്രിക. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗക്ക് പുറമേ മറ്റു നദികളിലെ ശുദ്ധീകരണ പദ്ധതി എന്നിവയാണ് വാഗ്ദാനങ്ങള്‍.
സുപ്രീംകോടതിയുടെ വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടന പത്രികയില്‍ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. തീവ്രവാദം അടിച്ചമര്‍ത്തും, തൊഴിലിന് പ്രത്യേക മന്ത്രാലയം, 2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ എന്നിവയും വാഗ്ദാനങ്ങളില്‍പ്പെടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്ന് ബിജെപി അവകാശവാദം ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക