തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ മെയ് 19 ഞായറാഴ്ച റീപോളിംഗ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷന് തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാസര്‍ഗോഡ് കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക് എന്നിവടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുക.
വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക