പഴയങ്ങാടി: പിലാത്തറ – പാപ്പിനിശേരി കെഎസ് ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താവം റെയിൽ വേ മേൽപാലത്തിന്റെ ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമാണം വീണ്ടും ആരംഭിച്ചു.
പഴയങ്ങാടി ഭാഗത്തുളള ബ്രിജിന്റെ കോൺക്രീറ്റ് പടികൾ നിർമിച്ചുവെങ്കിലും താവം ഭാഗത്തുളള പ്രവർത്തി 9 മാസമായി നിലച്ചിരിക്കുകയായിരുന്നു.
താവം, പളളിക്കര ഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെയുളള യാത്രക്കാർ ഇപ്പോൾ മേൽപാലത്തിന്റെ താഴെയുളള റെയിൽവേ പാളം കടന്നാണ് ഇരുഭാഗങ്ങളിലെത്തുന്നത്.
രാവിലെയും വൈകിട്ടും റെയിൽ പാളത്തിനു സമീപം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം ഇതുവഴിയുളള കടന്ന് പോകാൻ ഏറെ പ്രയാസമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
ബ്രിജിന്റെ ജോലി പൂർത്തിയായാൽ കാൽ നട യാത്രക്കാർക്ക് ഏറെ ഉപകാര പ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക