പൊറോട്ട ഉണ്ടാക്കുന്നത് മൈദയും ഡാൽഡ, വനസ്പതി എന്നിവയും ചേർത്താണ്. മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടിൽ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകൾ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ആരോഗ്യത്തിന് ദോഷകരമാകും.
ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകുന്നു. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും ഈ ഭക്ഷണത്തിൽ നിന്ന് ലഭിക്കില്ല. അതിനാൽ പൊറോട്ട ദിവസേന കഴിക്കുന്നത് വഴി ഹൃദയാഘാതത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക