മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.മഹാരാജാസ് അഭിമന്യു എന്ന പുസ്തകം, പി ബി അംഗം എം എ ബേബി സാനുമാഷിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ഇടുക്കിയിലെ മലയോരമേഖലയായ വട്ടവടയില്‍ നിന്ന് മഹാരാജാസ് ക്യാമ്ബസിലെത്തി പ്രിയപ്പെട്ട വിദ്യാര്‍ഥി നേതാവായി മാറിയ അഭിമന്യുവിന്റെ ഓര്‍മ്മകളാണ് ‘മഹാരാജാസ് അഭിമന്യു’ എന്ന പുസ്തകത്തിലൂടെ ബ്രിട്ടോ പങ്കുവെക്കുന്നത്.
അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷമാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മഹാരാജാസില്‍ പഠനത്തിന് എത്തിയ ശേഷം ബ്രിട്ടോയുടെ യാത്രാവിവരണം എഴുതാന്‍ കൂടെക്കൂടിയ അഭിമന്യു, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്.
വേദിയിലൊ സദസ്സിലൊ ബ്രിട്ടൊയില്ലെങ്കിലും മനസ്സുമുഴുവന്‍ ബ്രിട്ടൊയാണെന്ന് എം എ ബേബി പറഞ്ഞു.ഒരിക്കല്‍ മഹാരാജാസില്‍ എത്തിയപ്പോള്‍ തന്റെ കൂടെ നിന്ന് അഭിമന്യു ഫോട്ടൊ എടുത്തതിനെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക