ശബരിമല- ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 14 ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് വിളക്കുകള്‍ തെളിക്കും.മെയ് 15 നാണ് ഇടവം ഒന്ന്. അതേ സമയം കൊവിഡ് 19 ന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ കണക്കിലെടുത്ത് ഈ മാസവും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല.
നട തുറക്കുന്നത് മുതല്‍ മെയ് 19ന് അടയ്ക്കുന്നത് വരെ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാകൂ. പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക