ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പതിനഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാംദിനം പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് രോഗ മുക്തി നിരക്ക് കൂടുതലാണ്. രോഗത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടം രോഗ വ്യാപനം കുറച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ടെലി മെഡിസിന് ചികിത്സാ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക