തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കളയാനും സഹായിക്കുന്ന ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ഉലുവ മികച്ചതാണ്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക.
ഈ ഉലുവ വെള്ളം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. ചെറു ചൂടുവെള്ളത്തിൽ അൽപം ഉലുവ പൊടിയും തേനും ചേർത്ത് കുടിക്കുക. ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇത് ഗുണം ചെയ്യും. ചെറു ചൂടുവെള്ളത്തിൽ ഉലുവയും ശര്‍ക്കരയും ചേർത്ത് കുടിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക