ലക്നോ: രാമക്ഷേത്ര നിര്‍മാണത്തിന് ശേഖരിച്ച 1,400 കോടി രൂപ ബിജെപി മുക്കിയതായി ആരോപണം. അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളില്‍ പങ്കെടുത്ത നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; സമഗ്ര വികസനത്തിന് രണ്ട് കോടിരൂപ സംഭാവനയും നൽകി
രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളില്‍ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഇവര്‍ ബിജെപിക്കെതിരേ ആരോപണം ഉന്നയിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക