മലപ്പുറം: അറബി കോളജ് അധ്യാപകന് കല്പകഞ്ചേരിയില് പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തതായി പരാതി. അധ്യാപകനായ സലാഹുദ്ദീന് തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി
പീഡനവിവരം പുറത്തുപറയരുതെന്ന് അധ്യാപകന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്ന് പീഡനവിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
തുടർന്ന് വീട്ടുകാർ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പരാതി കല്പകഞ്ചേരി പൊലീസിന് കൈമാറി. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും കല്പകഞ്ചേരി പൊലീസ് അറിയിച്ചു. കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന് ഒളിവില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക