തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്. മന്ത്രി കെ ടി ജലീലിനെതിരായ സമരങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ആണ് കാരണം. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ സമരമുഖങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ല.
കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വര്‍ണക്കടത്ത് കേസ്. ശോഭാ സുരേന്ദ്രന് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ആണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന് പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക