ഇന്‍ഡോര്‍: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം എലി കടിച്ചെന്ന പരാതിയുമായി കുടുംബം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. 84 വയസുള്ള നവീനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ച ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. ബാഗിലാക്കിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. മൃതദേഹത്തിന്റെ പലഭാഗത്തും കടിച്ചുപറിച്ച രീതിയില്‍ മുറിവുകള്‍ കണ്ടെത്തിയതായും ആരോപണമുണ്ട്.
പൊലീസ് അക്കാദമിയില്‍ കോവിഡ് ബാധിച്ച് ട്രെയിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കൾ
ശരീരം സൂക്ഷിച്ച മോര്‍ച്ചറിയില്‍ എലികള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കുടുംബം ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തി. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക